Image

എന്താണ് അജ്‌വ വെർച്വൽ ഫാമിംഗ്

സമൂഹത്തിലെ സാമ്പത്തികമായി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാമ്പത്തിക- സാമൂഹിക ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട ഒരു വെർച്വൽ കാർഷിക പ്ലാറ്റ്ഫോമാണ് അജ്‌വ വെർച്വൽ ഫാമിംഗ്. പലിശയോ പലിശേതര ഇടപാടുകളോ ഇല്ലാതെ ശുദ്ധമായ വരുമാനമാർഗ്ഗം സൃഷ്ടിക്കാൻ ഈ സംരംഭം ലക്ഷ്യം വയ്ക്കുന്നു. കർഷകർ, കാർഷിക അഭിരുചി ഉള്ളവർ, സംരംഭകർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, വിധവകൾ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള ആളുകളുടെ ലക്ഷ്യം വെച്ചുകൊണ്ട് അജ്‌വ വെർച്വൽ ഫാമിംഗ് ഒരു നൂതന വഴി തുറക്കുകയാണ്.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി അടക്കമുള്ള ചൂഷണങ്ങളിൽ നിന്നു യുവതലമുറയെ തിരിച്ചു വിടാനും, അവരെ കാർഷിക രംഗത്തേക്ക് കൈപിടിച്ചുയർത്താനും കാർഷിക വിപണിയിൽ സമ്പാദിക്കുന്നതിനായി പ്രാപ്തരാക്കുന്നതിനോടൊപ്പം, അന്തസ്സുള്ള ജീവിതമാർഗങ്ങൾ തേടുന്നവർക്കു സുരക്ഷിതമായൊരു പിന്തുണയും ഈ പ്ലാറ്റ്‌ഫോം നൽകുന്നു.

Image Image

എന്തിനാണ്
വെർച്വൽ ഫാർമിംഗ് ?

Image Image Image
×

ഞങ്ങളുടെ ലക്ഷ്യം

Image

അജ്‌വ വെർച്വൽ ഫാമിംഗിൽ, ഞങ്ങളുടെ ലക്ഷ്യം ലളിതമാണ് - പലിശ, വായ്പകൾ അല്ലെങ്കിൽ സങ്കീർണ്ണമായ അപകടസാധ്യതകൾ എന്നിവയില്ലാതെ ആളുകൾക്ക് കന്നുകാലി വളർത്തലിലൂടെ വരുമാനം നേടാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇത്. മനുഷ്യന് ഉപകാരപ്രദമായ ധാരാളം മൃഗങ്ങളെ പുരാതന കാലം മുതൽ ഇണക്കി വളർത്തുന്നുണ്ട്. അവയിൽ വാണിജ്യപരമായി വളർത്താൻ കർഷകർ ഇഷ്ടപ്പെടുന്ന ഒന്നാണ് പശു, പോത്ത്, എരുമ, ആട് തുടങ്ങിയവ.

Image
ശുദ്ധ വരുമാനം
Image
ന്യായയുക്തം
Image
യഥാർത്ഥ മൂല്യം

കാർഷിക മേഖലയിൽ മുൻ പരിചയം ഉള്ളവരെയും തുടക്കക്കാരുമായ ആളുകളെ - കഴിവുകളുള്ളതും എന്നാൽ എല്ലായ്പ്പോഴും വിഭവങ്ങളില്ലാത്തതുമായ കർഷകർ, വിദ്യാർത്ഥികൾ, വിധവകൾ, സ്വയം സംരംഭകർ, വർക്കിംഗ് പ്രൊഫഷണലുകൾ അവരുടെ ഉന്നമനത്തിനായി ശരിയായ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ പദ്ധതി ആരംഭിച്ചത്.

“ഇത് പണത്തെക്കുറിച്ചല്ല - വിശ്വാസവും ധാർമ്മികതയും സുതാര്യതയും പ്രാധാന്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്”

Image
Image Image

കർഷകരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ

പ്രോജക്റ്റിലേക്ക് വ്യക്തികളെ തെരഞ്ഞെടുക്കുന്നത് നിർദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്

Image
വാർഡ് മെമ്പറുടെയോ പ്രാദേശിക നേതാവിന്റെയോ കൺസന്റ്
  • കൺസെന്റ് നൽകുന്ന വ്യക്തിക്ക് ഉത്തരവാദിത്വം ഉണ്ടാകും അത് കമ്പനിക്ക് മുതൽക്കൂട്ടാണ്.

  • കർഷകനെ കുറിച്ചുള്ള പ്രാദേശിക നേതാവിന്റെയോ മെമ്പറുടെയോ പരിചയം

  • കർഷകൻ സാമ്പത്തിക ഇടപാടുകൾക്ക് പറ്റിയ വ്യക്തി ആണെന്ന് മനസ്സിലാക്കാൻ കഴിയും

  • കമ്പനി ചതിക്കപ്പെടാൻ ഉള്ള സാഹചര്യം ഒഴിവാകുന്നു

  • കർഷകന്റെ സാമൂഹിക നില മനസ്സിലാക്കാൻ സാധിക്കും

  • പ്രോജക്ട് നടക്കുന്ന പഞ്ചായത്തിൽ കർഷകൻ സ്ഥിര താമസക്കാരൻ ആണെന്നുള്ള അറിവ്

Image
കൃഷിയിലുള്ള താല്പര്യം, പ്രതിബദ്ധത
  • സാമ്പത്തിക പരാജയം ഉണ്ടായതിനാൽ കൃഷിയിൽ നിന്ന് വിട്ടുനിന്ന കർഷകൻ

  • പണം സമ്പാദിക്കാനുള്ള താല്പര്യം

  • വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഒരു വരുമാന മാർഗം

  • കൃഷിയിലൂടെ സാമൂഹിക വളർച്ചയും സ്വഭാവരൂപീകരണവും

  • വിദ്യാർത്ഥികൾക്ക് കാർഷിക മേഖലയിലേക്കും ബിസിനസ് മേഖലയിലേക്കുമുള്ള ഒരു കാൽവെപ്പ്

  • ഉത്തരവാദിത്ത ബോധത്തോടൊപ്പം കമ്പനിയോടും നാടിനോടും ഉള്ള പ്രതിബദ്ധത

  • വിദ്യാർത്ഥികളിൽ താൻ കർഷകൻ ആണെന്നുള്ള ബോധവും ആത്മസംതൃപ്തിയും

Image
സ്ഥലത്തിന്റെയും സമയത്തിന്റെയും ലഭ്യത
  • കൂലിത്തൊഴിലാളികൾക്കും ദൈനംദിന ജോലികൾ കഴിഞ്ഞ് ഒഴിവ് സമയം കിട്ടുന്നവർക്കും ഒരു വാർഷിക വരുമാനം

  • കന്നുകാലികളെ വളർത്താനുള്ള തൊഴുത്തിന്റെ ലഭ്യത

  • കന്നുകാലികൾക്കുള്ള പുല്ല് വെള്ളം എന്നിവയുടെ ലഭ്യത

  • വിദ്യാർത്ഥികൾക്ക് സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒഴിവ് സമയം മൃഗ പരിപാലനത്തിലൂടെ പണം സമ്പാദിക്കാം

  • വീട്ടമ്മമാരായിട്ടുള്ള സ്ത്രീകൾക്ക് ഒരു വരുമാന മാർഗം

Image Image

No Investment. No Deposit. Just Responsibility.

Image

കർഷകന് മുൻകൂറായി പണം നിക്ഷേപിക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ മാതൃകയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്.

  • ഒരു കരാറിന്റെ അടിസ്ഥാനത്തിൽ പോത്തുകളെയോ കാലികളെയോ നൽകുന്നു

  • കർഷകൻ അതിന്റെ ക്ഷേമം, വളർച്ച എന്നിവ ഉറപ്പാക്കണം

  • കാലാവധിക്ക് ശേഷം, ഭാരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കും

  • ഹലാൽ, പലിശ രഹിതം, റിസ്ക് ഷെയർഡ് മോഡലാണ്

Image Image

ഒരു പഞ്ചായത്ത്, ഒരു ലക്ഷ്യം

"ഒരു പഞ്ചായത്ത്, ഒരു ലക്ഷ്യം" എന്ന ദർശനത്തോടെയാണ് ഓരോ പദ്ധതിയും ഘടനാപരമായ ബാച്ചുകളായി ഞങ്ങൾ നടപ്പിലാക്കുന്നത്.സാമൂഹിക അന്തസ്സിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കുമുള്ള ശക്തമായ പാതയായി മാറാൻ കൃഷിക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 'അജ്‌വ വെർച്വൽ ഫാമിംഗ്', രൂപകൽപ്പന ചെയ്ത മാതൃക എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ പ്രതിനിധീകരിക്കുന്നു, ഞങ്ങൾ ഓരോ കർഷകന്റെയും ജീവിതത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിടുന്നു

Image Image Image

എന്തുകൊണ്ടാണ് ഞങ്ങൾ?

Image
പലിശരഹിത വായ്പകളും ധനസഹായങ്ങളും
  • വിദ്യാഭ്യാസ വായ്പ (Interest-free)
    കർഷകരുടെ കുട്ടികൾക്ക് സ്കൂൾ ഫീസ്, പുസ്തകങ്ങൾ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ ടേബിൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വായ്പ.

  • വിവാഹ ധനസഹായ വായ്പ
    പെൺമക്കളുടെ വിവാഹത്തിന് പ്രത്യേക ധനസഹായം. (1 വർഷം തിരിച്ചടവ് കാലാവധി).

  • ആശുപത്രി അടിയന്തിര സഹായം
    പെട്ടെന്നുള്ള മെഡിക്കൽ ആവശ്യങ്ങൾക്ക് ആംബുലൻസ് സേവനം.

  • കാർഷിക ഉപകരണങ്ങൾക്കായുള്ള സാമ്പത്തിക സഹായം
    കാലിക്കും ഫാമിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള വായ്പകൾ (ചെറുതും ചെലവുകുറഞ്ഞതുമായ മാർഗങ്ങൾ).

Image
നേരിട്ടുള്ള ഇടപാടുകൾ
  • ഇടനിലക്കാരില്ല
    എല്ലാ ഇടപാടുകളും കമ്പനിയുമായി നേരിട്ട്.

  • നികുതി, ചെലവുകൾ, ലാഭം എന്നിവ വ്യക്തമായ രേഖകളായി ലഭ്യമാകും.

  • പ്രാദേശിക ഭാഷയിൽ സുതാര്യമായ കരാറുകൾ.

  • സംശയങ്ങൾക്ക് 24×7 തുറന്ന താത്കാലിക പിന്തുണ.

  • ഉപഭോക്തൃ സേവന വിഭാഗം നിലവിലുണ്ട്
    ഫോൺ, വാട്സ്ആപ്പ്, ഇമെയിൽ.

Image
വ്യക്തത, സുതാര്യത, വിശ്വാസം
  • എല്ലാവിധ നിക്ഷേപ ഡാറ്റയും കർഷകർക്ക് Ajwa virtual Farming ആപ്പ് മുഖേനെയും, വാട്സാപ്പ് മുഖേനെയും ഓൺലൈൻ വഴി ലഭ്യമാണ്.

  • കർഷകർക്ക് അവരുടെ അക്കൗണ്ട് സ്റ്റാറ്റസ്, സാധ്യതയുള്ള വരുമാനം മുതലായവ പരിശോധിക്കാൻ കഴിയും.

  • ചൂഷണവും കൃത്രിമവുമില്ല
    വിശ്വാസം അടിസ്ഥാനമാക്കിയാണ് ഇടപാട്.

Image
സ്വാഭാവിക വളർച്ചയും സ്ഥിരതയും
  • കാലികളുടെ ആരോഗ്യം ഉറപ്പാക്കാൻ ഡോക്ടർമാരുടെ നിരീക്ഷണം.

  • പോഷകാഹാരവും ആരോഗ്യമുള്ള വളർച്ചയും പ്രധാനമാണ്.

  • പശുക്കളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി ലഭ്യമാകും.

  • മേച്ചിൽ പുറങ്ങൾ മാർഗനിർദേശത്തോടെ കണ്ടെത്താം.

Image
കൃത്രിമ വാഗ്ദാനങ്ങളില്ല, റിസ്കുമില്ല
  • ഒരുതരത്തിലുള്ള മുൻകൂർ തുകയോ ഭീഷണികളോ ഇല്ല.

  • കർഷകന്റെ പരിശ്രമത്തിനനുസരിച്ചുള്ള ലാഭം.

  • നഷ്ടം സംഭവിച്ചാൽ സംരക്ഷണ സംവിധാനങ്ങൾ നിലവിലുണ്ട്.

  • സുതാര്യമായി രേഖപ്പെടുത്തുന്ന ഉൽപ്പാദന ചെലവുകളും ലാഭവും.

Image
തുടക്കക്കാർക്കും പരിചയസമ്പന്നർക്കും അനുയോജ്യം
  • കന്നുകാലി വളർത്തലിൽ പുതിയവർക്ക് പരിശീലനം, മാർഗനിർദേശം.

  • പരിചയമുള്ളവർക്ക് ആഴത്തിലുള്ള ഫീൽഡിന്റെ നിയന്ത്രണം.

  • സംശയങ്ങൾക്ക് തത്സമയ പിന്തുണയും ടെക്നിക്കൽ ഹെൽപ്പും.

Image
ഡിജിറ്റൽ സാങ്കേതികതയും ആധുനിക സംവിധാനം
  • കർഷകർക്ക് സ്വന്തമായി ഓൺലൈൻ അക്കൗണ്ട്
    അറിയിപ്പ്, വരുമാന വിവരം, കാലി വിവരങ്ങൾ മറ്റു വിശദാംശങ്ങൾ.

  • മൊബൈൽ ആപ്പ്
    കർഷകർക്ക് കമ്പനിയുടെ സേവനത്തിനായി അതുവഴി ഇടപെടാം.

  • ഓൺലൈൻ പണമിടപാട് സംവിധാനം
    UPI, ബാങ്ക് ട്രാൻസ്ഫർ, ഇൻവെസ്റ്റ് മാനേജ്മെന്റ്.

  • വെബ്‌സൈറ്റ് വഴി കസ്റ്റമർ, ഫാർമർ, ഇൻവസ്റ്റർ, ഡോക്ടർ വിഭാഗങ്ങൾക്ക് പ്രത്യേക ലോഗിൻ.

Image
സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണവും
  • പരിസ്ഥിതി സൗഹൃദ രീതിയിലുള്ള വളർത്തൽ
    പ്രകൃതിസൗഹൃദ ഭക്ഷണങ്ങൾ, ജൈവ വളങ്ങൾ.

  • കർഷക സമൂഹത്തിന്റെ സാമൂഹിക
    സാമ്പത്തിക പുരോഗതിക്ക് സഹായം.

  • ഗ്രാമീണ വികസനവും സ്വയം തൊഴിൽ സൃഷ്ടിയും ലക്ഷ്യം.

  • സ്ത്രീകൾക്കും യുവാക്കൾക്കും പങ്കാളിത്തം നൽകുന്ന സംവിധാനം.

Image Image

My Future

Image
Image
Image
Image Image

Gallery

Image Image